സ്വകാര്യ മേഖലയിലെ കുവൈത്തിവത്കരണം; നീട്ടിവെച്ച് മാന്‍പവര്‍ അതോറിറ്റി

  • 21/05/2022

കുവൈത്ത് സിറ്റി: നിയമ നമ്പർ 74/2020ലെ ആർട്ടിക്കിൾ ഒന്ന് അനുസരിച്ച് ക്രമരഹിതമായ ജനസംഖ്യാ ഘടന പ്രശ്നത്തിനായി മന്ത്രിയെ മന്ത്രിസഭ നിയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി എംപി ഒസാമ അൽ- ഷഹീൻ. ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായി മുഹമ്മദ് അൽ- ഫാരെസിനോട് എംപി ചോദ്യം ഉന്നയിച്ചിട്ടുള്ളത്. 2020 നവംബർ 28 മുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിലെ ആർട്ടിക്കിൾ മൂന്നിൽ പ്രസ്താവിച്ചിരിക്കുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കാൻ മന്ത്രിമാരുടെ കൗൺസിൽ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോയെന്നാണ് എംപിയുടെ ചോദ്യം.

അതേ നിയമത്തിലെ അഞ്ചാം വകുപ്പ് മന്ത്രിമാരുടെ കൗൺസിലിന് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഒരു വർഷത്തെ സാവകാശം നൽകുന്നുണ്ട്. ഇത് കണക്കിലെടുത്ത്, നിയമത്തെക്കുറിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ഇതുവരെ പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. അതേസമയം, മേഖലയിലെ ദേശീയ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കനുസൃതമായും സിവിൽ സർവീസ് കൗൺസിലുമായി ഏകോപിപ്പിച്ചും വർധിപ്പിക്കാനിരുന്ന സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ ശതമാനം സംബന്ധിച്ച ഭേദഗതി നീട്ടിവയ്ക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News