കൊവിഡിൽ നിന്ന് കരകയറുന്നതിനിടെ പ്രതിസന്ധിയേറ്റി കുവൈത്തിലെ വിലക്കയറ്റം

  • 22/05/2022

കുവൈത്ത് സിറ്റി: ചരക്കുകൾക്ക് പ്രത്യേകിച്ച്, ഭക്ഷ്യവസ്തുക്കൾക്കുണ്ടായ ക്രമാതീതമായ വിലക്കയറ്റം ലോകമെമ്പാടും ഉപഭേക്താക്കളുടെ ദുരുതം വർധിപ്പിക്കുന്നു. ലോക രാജ്യങ്ങളെ പോലെ കുവൈത്തും കൊവി‍ഡ് മഹാമാരി ഏൽപ്പിച്ച പ്രതിസന്ധികളൽ നിന്ന് പൂർണമായി കരകയറിയിട്ടില്ല. മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് ഒന്ന് ഉണർന്ന് വരുമ്പോൾ വിലയക്കയറ്റം എല്ലാ വിപണികളെയും ബാധിച്ച അവസ്ഥയാണ്. ഭക്ഷ്യവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും പെട്ടെന്നുള്ള വിലക്കയറ്റം കുറഞ്ഞ വരുമാനമുള്ളവരെയും ​ഗുരുതരമായി ബാധിക്കുന്നത്. 

വേനൽക്കാലത്ത് ലോകമെമ്പാടും ചരക്കുകൾക്ക് ക്ഷാമം നേരിടേണ്ടി വരുമെന്ന് വിലയിരുത്തലുകൾക്കിടെയിലുള്ള ഇത്തരത്തിലുള്ള ഒരു വിലക്കയറ്റം കൂടെ ഉണ്ടായിട്ടുള്ളത്. മഹാമാരിക്കാലത്ത് ഉയർന്ന വില, തൊഴിലാളി ക്ഷാമം, റഷ്യ-യുക്രൈൻ പ്രതിസന്ധി തുടങ്ങിയവയാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങളായി കടയുടമകൾ ചൂണ്ടിക്കാണിക്കുന്നത്. റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കുവൈത്തിലെ ഇറക്കുമതി സംവിധാനത്തെ വലിയ തോതില്‍ ബാധിച്ചുവെന്നാണ് വ്യക്തമാകുന്നത്. രണ്ട് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ സ്വഭാവമാണ് വിപണയെ പ്രതികൂലമായി ബാധിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News