വിവിധ രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ചു; നിരീക്ഷണം കടുപ്പിച്ച് കുവൈത്ത്

  • 22/05/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം കടുപ്പിച്ച് കുവൈത്ത്. യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ഓസ്ട്രേലിയ , കാനഡ തുടങ്ങി രാജ്യങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. രോ​ഗം സംബന്ധിച്ച് ഉണ്ടാകുന്ന വിഷയങ്ങളെ ബന്ധപ്പെട്ട അതോറിറ്റികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കുവൈത്തിൽ ഇതുവരെ കുരങ്ങ് പനിയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

ആ​ഗോള തലത്തിൽ ഇതുവരെ 80 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 11 രാജ്യങ്ങളിലായി 50 പേർ നിരീക്ഷണത്തിലുമാണ്. അതേസമയം, ഫർവാനിയ, ജഹ്‌റ, ഹവല്ലി ഗവർണറേറ്റുകളിൽ ജനറൽ മെഡിക്കൽ കൗൺസിലിന്റെ ശാഖകൾക്ക് ഉപയോഗിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം മൂന്ന് പുതിയ സൈറ്റുകൾ തയാറാക്കുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഗവർണറേറ്റുകളിൽ പുതിയ ശാഖകൾ തുറക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News