കുവൈത്തിൽ ​ഗോതമ്പ്സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് സ്ഥിരീകരിച്ച് അധികൃതർ

  • 22/05/2022

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലാണെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. ആ​ഗോല തലത്തിലെ നിലവിലുള്ള സംഭവവികാസങ്ങൾ അതിനെ ബാധിച്ചിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്തിലുള്ള ഗോതമ്പിന്റെ സ്റ്റോക്ക് ആശ്വാസകരമാണ്. ഷെഡ്യൂൾ ചെയ്ത ആനുകാലിക വിതരണം സുരക്ഷിതമായി തുടരുന്നുവെന്നും കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയെ കമ്മ്യൂണിക്കേഷൻസ് സെന്റർ പ്രതികരിച്ചു.‌
കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് പ്രത്യേകതയുള്ള ഈർപ്പം കുറഞ്ഞ ഗോതമ്പാണ്. അതുകൊമ്ട് രാജ്യത്തെ ചൂടുള്ള സാഹചര്യങ്ങളിൽ സംഭരണത്തിന് അനുയോജ്യമാണ് അവ. ഇറക്കുമതി ചെയ്യുന്ന ഗോതമ്പ് വൃത്തിയുള്ളതും മാലിന്യങ്ങളില്ലാത്തതും ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളതുമാണെന്നും കമ്പനി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News