കുവൈത്ത് മുനിസിപ്പൽ കൗൺസിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചു.

  • 22/05/2022

കുവൈത്ത് സിറ്റി : പതിമൂന്നാമത്‌ കുവൈത്ത് മുനിസിപ്പൽ കൗൺസിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചു. ആദ്യ മണ്ഡലത്തിൽ 2,755 വോട്ടുകൾ നേടിയ ഹസൻ കമാല്‍ വിജയിച്ചു. രണ്ടാം മണ്ഡലത്തില്‍ അബ്ദുല്ല അൽ മെഹ്‌രിയിലും മുന്നാം മണ്ഡലത്തില്‍ ഫഹദ് അൽ അബ്ദുൾജാദറും നാലാം മണ്ഡലത്തില്‍ സൗദ് അൽ കന്ദേരി, അഞ്ചാം മണ്ഡലത്തില്‍ നാസർ അൽജദാൻ, ആറാം മണ്ഡലത്തില്‍ ഫുഹൈദ് അൽ മുവൈസി, എട്ടാം മണ്ഡലത്തിൽ അബ്ദുള്ള അൽ എനെസി, ഒമ്പതാം മണ്ഡലത്തില്‍ നാസർ അൽ കഫീഫ് എന്നീവര്‍ വിജയിച്ചു. 

നേരത്തെ ഏഴാം മണ്ഡലത്തില്‍ ഖാലിദ് അൽ മുതൈരിയും പത്താം മണ്ഡലത്തില്‍ നാസർ അൽ അസ്മിയും  എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 76 സ്‌കൂളുകളിലായി  എട്ട് വോട്ടിംഗ് മണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ്  രാത്രി എട്ട് മണിക്കാണ് അവസാനിച്ചത്. 16 സീറ്റുകളുള്ള മുനിസിപ്പൽ കൗൺസിലിൽ ആറ് അംഗങ്ങളെ സർക്കാർ നിയമിക്കും.4 വർഷമാണു കൗൺസിലിന്റെ ഭരണ കാലാവധി.

Related News