അറബ് വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒളിമ്പ്യാഡിൽ ഒന്നാം സ്ഥാനം നേടി കുവൈത്തി ടീം

  • 22/05/2022

കുവൈത്ത് സിറ്റി: അറബ് വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒളിമ്പ്യാഡിൽ പബ്ലിക് അതോറിറ്റി ഫോർ യൂത്തിന്റെ ബ്ലൂ ടെക് യൂത്ത് വാലി ടീം ഒന്നാം സ്ഥാനം നേടി. ജോർദാനിലാണ് ഒളിമ്പ്യാഡ് നടന്നത്. ചന്ദ്രനിലെ കുവൈത്ത് സ്മാർട്ട് കോളനി പദ്ധതിക്കായി എംബഡഡ് സംവിധാനങ്ങളുടെ മേഖല ഒരുക്കിയതാണ് കുവൈത്ത് ടീമിനെ ഒന്നാമത് എത്തിച്ചത്. പരിശീലകൻ മുഹമ്മദ് അൽ ദാഫിരിയുടെ മേൽനോട്ടത്തിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുൾ റസാഖ് അൽ ഖല്ലാഫും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ഹവ്‌റ മിർസയുമാണ് കുവൈത്ത് ടീമിനെ പ്രതിനിധീകരിച്ചത്.

‌വിവിധ അറബ് രാജ്യങ്ങളിൽ നിന്നായി 12 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് ഹവ്റ മിർസ പറഞ്ഞു. ഗണിതം, അൽഗോരിതം, പ്രോഗ്രാമിംഗ്, ഡാറ്റ വിശകലനം, എംബഡഡ് സിസ്റ്റം, സൈബർ സുരക്ഷ എന്നിങ്ങനെ അഞ്ച് ഏരിയകളിലായിട്ടായിരുന്നു മത്സരം. ചന്ദ്രന്റെ ഉപരിതലത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു കോളനിയാണ് സ്മാർട്ട് കുവൈറ്റ് കോളനി. പ്രകൃതിദത്ത ജീവിത സംവിധാനങ്ങളെ പിന്തുണയ്ക്കുന്നത് കൂടാതെ റേഡിയേഷൻ സംരക്ഷണ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. കുവൈത്തി ടീം ഒരുക്കിയ മോഡൽ ഇതായിരുന്നുവെന്നും മിർസ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News