അരിയും ​ഗോതമ്പും വാങ്ങുന്നതിന് പുതിയ വിപണികളെ ആശ്രയിക്കാൻ കുവൈത്ത്

  • 22/05/2022

കുവൈത്ത് സിറ്റി: അരിയും ​ഗോതമ്പും വാങ്ങുന്നതിന് പുതിയ വിപണികളെ കൂടി പരീക്ഷിക്കാൻ കുവൈത്ത്. അതിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് പാകിസ്ഥാൻ ആണ്. കൂടാതെ പ്രധാന ചരക്കുകളുടെ അധിക അളവ് പ്രാദേശികമായി വാങ്ങുന്നതിനുള്ള സാധ്യതകളെ കുറിച്ചും കുവൈത്ത് പഠിക്കുന്നുണ്ട്. ആഗോള ഗോതമ്പ് പ്രതിസന്ധിയെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷിയെക്കുറിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ ഷരിയാൻ വിശദീകരിച്ചിരുന്നു.

നാല് വർഷത്തിനിടെ ആദ്യമായാണ് തന്ത്രപ്രധാനമായ വിളകളിലൊന്നായ അരിയുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. ആഗോളതലത്തിൽ അരി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. അരിയുടെ കയറ്റുമതി നിർത്താൻ ഇന്ത്യ തീരുമാനിച്ചതോടെയാണ് പ്രതിസന്ധികൾ ഉയർന്നതും. എന്നാൽ, ഒരു വർഷത്തേക്കുള്ള അരി കുവൈത്ത് സംഭരിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ പ്രധാനപ്പെട്ട‌ ഭക്ഷ്യവസ്തുക്കൾ കൂടുതൽ സംഭരിക്കാനുള്ള പദ്ധതികളിലാണ് സർക്കാർ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News