ഫർവാനിയ, ജഹ്‌റ, ഹവല്ലി ഗവർണറേറ്റുകളിൽ ആരോഗ്യകേന്ദ്രങ്ങൾ തുറക്കാൻ ജനറൽ മെഡിക്കൽ കൗൺസിൽ

  • 22/05/2022

കുവൈത്ത് സിറ്റി: ഫർവാനിയ, ജഹ്‌റ, ഹവല്ലി ഗവർണറേറ്റുകളിൽ ജനറൽ മെഡിക്കൽ കൗൺസിലിന്റെ ശാഖകളായി ഉപയോഗിക്കുന്നതിനായി മൂന്ന് പുതിയ സൈറ്റുകൾ സ്ഥാപിക്കാനുള്ള നീക്കവുമായി ആരോഗ്യ മന്ത്രാലയം. ആ ഗവർണറേറ്റുകളിലെ പൗരന്മാർക്കും താമസക്കാർക്കും സേവനം നൽകുന്നതിനായി അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ ശാഖകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സബാഹ് ഹെൽത്ത് ഏരിയയിലെ പ്രധാന ജനറൽ മെഡിക്കൽ കൗൺസിലിലെ തിരക്ക് കുറയ്ക്കുന്നതിനും കേന്ദ്രങ്ങളിലെ എണ്ണത്തിലുള്ള വർദ്ധനവിന് അനുസൃതമായി പ്രവർത്തിക്കാനുമാണ് ഈ ശാഖകൾ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ സേവനം ലഭിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും മറികടക്കാനും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News