കുവൈത്തിൽ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ പൊടിക്കാറ്റുണ്ടായ മാസമായി മെയ്

  • 22/05/2022

കുവൈത്ത് സിറ്റി: 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ പൊടിക്കാറ്റുണ്ടായത് ഈ മെയ് മാസമാണെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ജൂൺ മാസത്തിലായിരുന്നു പൊടിക്കാറ്റുകൾ കൂടുതൽ സംഭവിച്ചിരുന്നത്. സമീപ വർഷങ്ങളിൽ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ രീതിയിലും സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കുവൈത്തിലുള്ള മരുഭൂമിയിലെ കാലാവസ്ഥ കാരണം വസന്തത്തിന്റെ അവസാനത്തിലും വേനൽക്കാലത്തും പൊടിക്കാറ്റ് ധാരാളമായി വീശാറുണ്ട്.
മെയ് 16ന് ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നുള്ള പൊടിക്കാറ്റിന് കുവൈത്ത് സാക്ഷ്യം വഹിച്ചു, ഒപ്പം മണിക്കൂറിൽ 35 കിലോമീറ്ററിലധികം വേഗതയിൽ എത്തിയ ശക്തമായ കാറ്റും മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റുമുണ്ടായതായി ഡോ. ഹസൻ അൽ ദഷ്ടി പറഞ്ഞു. ഇതുമൂലം ദൃശ്യപരത  300 മീറ്ററിൽ താഴേക്ക് കുറഞ്ഞു. ​അലർജി, ആസ്ത്മ രോഗികളെയും പൊടിക്കാറ്റ് വലിയ തോതിൽ ബാധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News