ഉപഭോക്താക്കൾക്ക് ആശങ്ക; കുവൈത്തിൽ ചിക്കന്റെ വിലയിലും വർധന

  • 23/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കോഴിയുടെ വിലയും ഉയരുന്നു. അടിസ്ഥാന വസ്തുക്കൾക്ക് വില ഉയരുന്നുവെന്നുള്ള വാദം ഔദ്യോ​ഗികമായി നിഷേധിക്കപ്പെടുന്നുണ്ടെങ്കിലും ഉപഭോക്താക്കളിൽ വില വർധനവ് വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. സഹകരണ സംഘങ്ങളിലും മാർക്കറ്റുകളിലും വില ഉയർത്താൻ ഒരു കോഴിവളർത്തൽ കമ്പനിക്കും വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകിയിട്ടില്ലെന്നാണ് വൃത്തങ്ങൾ വിശദീകരിക്കുന്നത്. വില നിശ്ചയിക്കുന്ന കാര്യത്തിൽ ഫെഡറേഷൻ ഓഫ് സൊസൈറ്റീസിന്റെ തീരുമാനങ്ങൾ പാലിക്കുകയും വേണം.
 
എന്നാൽ, വിപണിയിൽ ചിക്കന്റെ വില 20 ശതമാനത്തോളം വർധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് പൗരന്മാരുടെ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളിൽ ചിക്കന്റെ വില ഇനി ഉയരുമെന്നുള്ള റിപ്പോർട്ടുകളും ആശങ്ക കൂട്ടുന്നു. കോഴി വളർത്തൽ കമ്പനികൾ നേരത്തെ തന്നെ ചിക്കന്റെ വില ഉയർത്തണമെന്ന് വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. ഉത്പാദന ചെലവ് മുമ്പുള്ളതിനേക്കാൾ 40 ശതമാനം വർധിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, വാണിജ്യ മന്ത്രാലയം വില വർധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News