കുവൈത്തിനെ കാത്തിരിക്കുന്നത് വൻ വരൾച്ചയോ? മഴ കുറയുമെന്ന് റിപ്പോർട്ട്

  • 23/05/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിവർഷം ലഭിക്കുന്ന മഴയിൽ 2031 മുതൽ 2050 വരെയുള്ള കാലയളവിൽ അഞ്ച് മുതൽ 25 ശതമാനം വരെ കുറവുണ്ടാകുമെന്ന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട്. വരൾച്ചയുടെ വർധിച്ചുവരുന്ന അപകടസാധ്യതകളെ കുറിച്ചാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. 2005 മുതൽ 2019 വരെയുള്ള കാലയളവിൽ  പ്രതിവർഷം ലഭിക്കുന്ന മഴയിലെ കുറവ് കുവൈത്തിനെ ബാധിച്ചിരുന്നു. രാജ്യത്തെ കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച് വിശദീകരിക്കുന്നതാണ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ട്.

ഉയർന്ന ശരാശരി താപനില, മഴയുടെ അളവ് കുറയൽ, പൊടിക്കാറ്റ് വർധിക്കുന്നത്, മരുഭൂവൽക്കരണം കൂടുന്നത് തുടങ്ങിയ കാരണങ്ങൾ വരൾച്ചയുടെ അപകടങ്ങളിലേക്ക് കുവൈത്തിനെ തള്ളിവിടുകയാണ്. ഭക്ഷ്യസുരക്ഷ നേരിടുന്ന ഭീഷണിയെക്കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. മണ്ണിന്റെ ശോഷണത്തിന്റെ ദോഷഫലങ്ങൾ കൈകാര്യം ചെയ്യുന്നത് പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കാലാവസ്ഥ വൃതിയാനത്തെ നേരിടാൻ ദേശീയ തലത്തിൽ ഒരു സ്ട്രാറ്റജി കുവൈത്തിനില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News