കാലാവസ്ഥ മുന്നറിയിപ്പ്; കുവൈത്തിലിന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത

  • 23/05/2022

കുവൈറ്റ് സിറ്റി : കുവൈത്തിലിന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം പൊടിക്കാറ്റും,  കടൽ തിരമാലകൾ 7 അടിയിലധികം ഉയരാൻ ഇടയാക്കുകയും ചെയ്യുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. കാഴ്‌ച പരിധി 500  മീറ്ററിൽ താഴെ ആയി കുറയും, അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ വരെ പൊടിപടലങ്ങൾ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസുമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News