കുവൈത്തിൽ കാൻസർ നിരക്ക് കൂടാൻ കാരണം മലിനീകരണം; മുന്നറിയിപ്പ് നൽകി ഡോ. ഖാലിദ് അൽ സലാഹ്

  • 23/05/2022

കുവൈത്ത് സിറ്റി: പാരിസ്ഥിതിക മലിനീകരണത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ശ്വാസകോശ കാൻസറുമായുള്ള ബന്ധത്തെക്കുറിച്ചും കാൻസർ ഗവേഷണത്തിനുള്ള ഇന്റർനാഷണൽ ഏജൻസിയുടെ ശുപാർശകൾ സ്വീകരിക്കണമെന്ന് ദേശീയ കാൻസർ അവബോധ ക്യാമ്പയിൻ ആവശ്യപ്പെട്ടു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ ഏർപ്പെടണമെന്ന് ക്യാമ്പയിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലാഹ് പറഞ്ഞു. 

വായു ശുദ്ധീകരിക്കാൻ മരങ്ങൾ ഫിൽട്ടറുകളായി വർത്തിക്കുമെന്നതിനാൽ ഹരിതവൽക്കരണവും ഹരിത പാച്ചും അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്ന് ഖാലിദ് അൽ സലാഹ് ഊന്നിപ്പറഞ്ഞു. കുവൈത്തിന് വനവൽക്കരണ പ്രവർത്തനങ്ങളിലുള്ള താൽപ്പര്യം പരിമിതമാണെന്നും പ്രത്യേകിച്ചും റോഡരികുകളിലും നഗരങ്ങളിലും ഗവർണറേറ്റുകളിലുമെല്ലാം കാർഷിക പരിസ്ഥിതി സംരക്ഷിക്കുന്നതിൽ വ്യക്തമായ താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News