കുവൈത്തിൽ 20 % പേർക്ക് ഫാറ്റി ലിവർ ബാധിക്കാൻ സാധ്യത ; മുന്നറിയിപ്പ് നൽകി വിദ​ഗ്ധ

  • 23/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഫാറ്റി ലിവർ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ കരൾ രോ​ഗ വിദ​ഗ്ധ ഡോ. വഫാ അൽ ഹഷ്ഹാഷ്. ഇത് പൊതുവെ ഒരു നിശ്ശബ്ദ രോഗമാണെന്നും പ്രത്യേകിച്ച് അതിന്റെ പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പ്രായത്തിനനുസരിച്ചാണ് ലക്ഷണങ്ങൾ വർദ്ധിക്കുന്നുത്. രാജ്യത്ത് 20 ശതമാനം പേർ ഫാറ്റി ലിവർ ബാധിക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ളവരാണെന്നാണ് അൽ ഹഷ്ഹാഷ് പറഞ്ഞു. 

അതായത് പൗരന്മാരും താമസക്കാരുമായി ഏകദേശം 800,000 പേർക്കാണ് ഫാറ്റി ലിവർ ബാധിക്കാൻ സാധ്യതയുള്ളത്. ഫാറ്റി ലിവർ എന്നത് സാധാരണമായി ബാധിക്കപ്പെടുന്ന കരൾ രോ​ഗമാണ്. കരളിൽ ഒരു നിശ്ചിത അളവിൽ കൊഴുപ്പിന്റെ സാന്നിധ്യം സാധാരണമാണ്. എന്നാൽ കൊഴുപ്പ് കരളിന്റെ ഭാരത്തിന്റെ അഞ്ച് മുതൽ 10 ശതമാനത്തിൽ  കൂടുതലാണെങ്കിൽ രോഗത്തിന്റെ സാന്നിധ്യമുണ്ടെന്ന് അർത്ഥമാക്കാം. 10 ശതമാനത്തിൽ കൂടുതൽ കൊഴുപ്പിന്റെ സാന്നിധ്യം അസാധാരണമാണെങ്കിലും അത് കരൾ അണുബാധയ്‌ക്കോ സിറോസിസ് പോലുള്ള രോ​ഗത്തിനോ കാരണമാകാത്തിടത്തോളം അപകടകരമല്ലെന്നും ഡോ. വഫാ അൽ ഹഷ്ഹാഷ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News