കശ്മീരില്‍ ടെലിവിഷന്‍ താരത്തിന്റെ ഘാതകരെ സൈന്യം വധിച്ചു

  • 27/05/2022

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ടെലിവിഷന്‍ താരം അംറീന്‍ ഭട്ടിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് ലഷ്‌കര്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമയിലെ അവന്തിപോരയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

ഷാഹിദ് മുഷ്താഖ്, ഫര്‍ഹാന്‍ ഹബീബ് എന്നിങ്ങനെ പേരുള്ള രണ്ടുപേരെയാണ് വധിച്ചത്. ഇരുവരും പുതുതായി തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതാണെന്നും അംറീന്‍ ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരാണെന്നും കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ പറഞ്ഞു.ഇവരില്‍ നിന്ന് ഒരു 01 എകെ 56 റൈഫിള്‍, ഒരു പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിനിടെ ശ്രീനഗറിലെ സോര്‍ മേഖലയില്‍ പോലീസുമായുള്ള രണ്ടാമത്തെ ഏറ്റുമുട്ടലില്‍ രണ്ടുതീവ്രവാദികള്‍ കൂടി മരിച്ചു.

Related News