കുവൈത്തിലെ ഗ്യാസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ നീണ്ടനിര; തൊഴിലാളി ക്ഷാമത്തെ പഴിച്ച് കമ്പനി

  • 27/05/2022

കുവൈത്ത് സിറ്റി: കമ്പനിയുടെ പെട്രോൾ പമ്പുകളിലെ തിരക്കിന് കാരണം തൊഴിലാളി ക്ഷാമമാണെന്ന് ഒലാ ഫ്യൂവൽ മാർക്കറ്റിം​ഗ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്‍ദുൾ ഹുസൈൻ അൽ സുൽത്താൻ. ​ഗ്യാസ് സ്റ്റേഷനുകളൾക്ക് മുന്നിൽ വലിയ തോതിൽ വാഹനങ്ങളുടെ നിര രൂപപ്പെട്ടിരുന്നു. തൊഴിലാളികളെ കൊണ്ട് വരാൻ സാധിക്കാത്തത് മൂലം അവരുടെ എണ്ണത്തിൽ അവയുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന പമ്പുകളുടെ എണ്ണം കുറയ്ക്കാൻ ഇക്കാര്യം കാരണം നിർബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ എണ്ണം 850ൽ നിന്ന് 350 ആയാണ് കുറഞ്ഞിട്ടുള്ളത്. ഇത് പ്രവർത്തിക്കുന്ന പമ്പുകളുടെ എണ്ണം കുറയ്ക്കാൻ കാരണമായി. കൊവിഡ് മഹാമാരിയുടെ ആരംഭം മുതൽ വിദേശത്ത് നിന്ന് തൊഴിലാളികളെ എത്തിക്കാൻ അനുമതി ലഭിക്കാതെയായി. കുവൈത്തിലെ ആഭ്യന്തര തൊഴിലാളികളെ ഉപയോഗിക്കാനും അഭ്യർത്ഥിച്ചു. എന്നാൽ, ഈ തൊഴിലിൽ ഏർപ്പെടാനുള്ള യോഗ്യതയോ പരിശീലനമോ ഇല്ലാത്തതാണ് പ്രശ്നം. മാൻപവർ അതോറിറ്റിയുമായി ചർച്ച ചെയ്ത് ഒരാഴ്ചക്കുള്ളിൽ വിഷയത്തിൽ പരിഹാരം കണ്ടെത്തുമെന്നും അൽ സുൽത്താൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News