പ്രവാസി റെസിഡൻസി; സുപ്രധാന നിയമങ്ങൾക്ക് കുവൈറ്റ് പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റിയുടെ അംഗീകാരം

  • 27/05/2022

കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസിയുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങൾക്ക് അം​ഗീകാരം നൽകി പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി. സാധാരണ വിഭാ​ഗത്തിലുള്ള പ്രവാസികൾക്ക് അഞ്ച് വർഷവും നി​ക്ഷേപർക്ക് 15 വർഷവും റെസിഡൻസി കാലാവധി അനുവദിക്കുന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചട്ടം. പ്രവാസികളുടെ റെസിഡൻസി സംബന്ധിച്ച 37 ആർട്ടിക്കിളുകൾക്കാണ് അം​ഗീകാരം ലഭിച്ചിട്ടുള്ളത്.  ഒരു വിദേശി അം​ഗീകാരമുള്ള പാസ്പോർട്ടോ പകരമായ ഒരു  രേഖ കൈവശം വയ്ക്കാതെ രാജ്യത്തേക്ക് വരാനോ പോകാനോ പാടില്ലെന്നുള്ളതാണ് ആദ്യ ആർട്ടക്കിൾ വിശദമാക്കുന്നത്.

​ഗൾഫ് മേഖലയിലെ സഹകരണ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇളവുകൾ നൽകുന്നുണ്ട്. എല്ലാ തരം എൻട്രി വിസകളും അവ ലഭിക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളും വ്യക്തമാക്കുന്ന ഒരു തീരുമാനം ആഭ്യന്തര മന്ത്രി പുറപ്പെടുവിക്കുമെന്നാണ് രണ്ടാമത്തെ ആർട്ടക്കിൾ പറയുന്നത്. താമസിക്കുന്ന കാലയളവിൽ ആവശ്യപ്പെടുന്ന സമയങ്ങളിൽ പാസ്‌പോർട്ടോ മറ്റ് രേഖകളോ അധികൃതർക്ക് സമർപ്പിക്കാൻ പ്രവാസികൾക്ക് സാധിക്കണം.

പാസ്‌പോർട്ടോ പകരമുള്ള രേഖയോ നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ, അത് സംഭവിച്ച തീയതി മുതൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആഭ്യന്തര മന്ത്രാലയത്തിലെ അധികൃതരെ വിവരം അറിയിക്കണം. ഹോട്ടലുകളിലെയും മറ്റ് റെസിഡൻസസുകളിലെയും മാനേജർമാർ അവിടെ താമസിക്കാനെത്തിയവരുടെയും താമസ ശേഷം മടങ്ങിയവരുടെയും വിവരങ്ങൾ  48 മണിക്കൂറിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. താമസക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിക്കുകയും വേണം. 

കുവൈത്തിൽ താമസിക്കാൻ ആ​ഗ്രഹിക്കുന്ന ഏതൊരു പ്രവാസിക്കും റെസിഡൻസി പെർമിറ്റ് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ​ഗാർഹിക തൊഴിലാളികൾക്ക് സമാനമായ രീതിയിൽ സാധാരണ റെസിഡൻസി ലഭിക്കും. എന്നാൽ, ജോലി അവസാനിപ്പിച്ചാൽ റെസിഡൻസി റദ്ദാക്കപ്പെടും. ഗാർ​ഹിക തൊഴിലാളികൾ രാജ്യത്തിന് പുറത്ത് നാല് മാസത്തിൽ കൂടുതൽ തങ്ങാൻ പാടില്ല. ഇത്തരത്തിൽ 37 ആർട്ടിക്കിളുകൾക്കാണ് പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അം​ഗീകാരം നൽകിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News