വിലയിലെ കൃത്രിമം അവസാനിപ്പിക്കണം; കുവൈത്തിലെ പൂഴ്ത്തിവെപ്പുകാരെ ശിക്ഷിക്കണമെന്ന ആവശ്യം

  • 27/05/2022

കുവൈത്ത് സിറ്റി: ഉയർന്ന ലാഭം നേടാനായി ഉൽപ്പന്നങ്ങൾ പൂഴ്ത്തിവെക്കുന്നതായി തെളിയിക്കപ്പെട്ടാൽ വിതരണക്കാരനെയോ കമ്പനിയെയോ ശിക്ഷിക്കുന്നതിനുള്ള നിയമം നടപ്പിലാക്കണമെന്ന് എംപി അബ്‍ദുൾകരീം അൽ ഖണ്ഡാരി. വാണിജ്യ മന്ത്രാലയത്തോടാണ് എംപി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ കൃത്രിമം കാണിക്കുന്നത് തടയണമെന്ന് ഉപഭോക്തൃ സഹകരണ സംഘത്തിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, റോഡുകൾ മണൽ കൊണ്ട് മൂടുന്നത് പോലെയുള്ള സീസണൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സ്വീകരിച്ച നടപടികളെ കുറിച്ച് എംപി അൽ സൈഫിമുബാറക് അൽ സൈഫിഹാസ് പൊതുമരാമത്ത് മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചു. ഇത്തരം പ്രശ്നങ്ങളിൽ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ സ്ട്രാറ്റജിയെ കുറിച്ച് വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കൂടാതെ, ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും പുനഃക്രമീകരിക്കലും താൽക്കാലികമായി നിർത്തിവയ്ക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് ഏപ്രിൽ 11ന് പുറപ്പെടുവിച്ച തീരുമാനത്തിന്റെ ലംഘനത്തെക്കുറിച്ച് അൽ സൈഫി ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദിന് മുന്നിലും ചോദ്യങ്ങൾ ഉയർത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News