ഫർവാനിയ ആശുപത്രി; ലോകത്തിലെ ആദ്യ 'ഡിസീസ് ക്ലാസിഫിക്കേഷൻ' സംവിധാനം

  • 27/05/2022

കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുടെ റീജണൽ ഓഫീസിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ഫർവാനിയ ആശുപത്രി സന്ദർശിച്ചു. ലോകത്തിൽ ആദ്യമായി ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 'ഡിസീസ് ക്ലാസിഫിക്കേഷൻ' സംവിധാനം നടപ്പിലാക്കിയ ആശുപത്രി എന്ന നിലയിലാണ് പ്രതിനിധികൾ സന്ദർശനം നടത്തിയത്. ഈ സംവിധാനം ശരിയായ രോഗനിർണയം നടത്താൻ ഡോക്ടറെ സഹായിക്കുന്ന ഒരു സെർച്ച് എഞ്ചിനാണെന്ന് ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ റാഷിദി പറഞ്ഞു.

നിലവിലുള്ള വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾ ആരോഗ്യ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതായും അൽ റാഷിദി പറഞ്ഞു. രോഗ വ്യാപന നിരക്ക് അറിയാനും ഈ സംവിധാനം സഹായിക്കും. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾക്കുള്ള ഫ്രീക്വൻസി അനുപാതങ്ങൾ, അപകട സംവിധാനത്തിനും അവർ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള ഫ്രീക്വൻസി അനുപാതങ്ങൾ, അങ്ങനെ ഈ രോഗങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ ആരോ​ഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News