കോഴിക്കോട് സ്വദേശി മനോഹരന് ഇനി സുലൈബിഖാത്തിൽ അന്ത്യ വിശ്രമം

  • 27/05/2022

കുവൈത്ത്: കഴിഞ്ഞ രണ്ടു മാസത്തോളമായി കുവൈത്തിലെ സബാ ആശുപത്രി മോർച്ചറിയിൽ കിടന്നിരുന്ന കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി മെറ്റോരത്ത് മനോഹരൻ (59 ) എന്ന പ്രവാസിയുടെ മൃതദേഹം  ഐ സി എഫ് സഫുവാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബന്ധുക്കളുടെ സമ്മതത്തോടെ സുലൈബിഖാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.  കെട്ടിടത്തിൽ നിന്ന് വീണതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ മനോഹരനെ പോലീസ് ആശുപത്രിൽ എത്തിക്കുകയായിരുന്നു. മരണത്തെത്തുടർന്ന് ബന്ധുക്കളെ തിരിച്ചറിയാതെ മോർച്ചറിയിൽ കിടന്നിരുന്ന   മൃതദേഹം  ശ്രദ്ധയിൽപ്പെട്ട ഐ സി എഫ് സഫുവ അംഗങ്ങൾ  ഇന്ത്യൻ എമ്പസിയുടെ നിർദ്ദേശമനുസരിച്ച് നാട്ടിലെ ബന്ധുക്കളെ അന്വേഷിക്കുകയായിരുന്നു. നാട്ടിലെ എസ് വൈ എസ് സാന്ത്വനം പ്രതിനിധികളെ ബന്ധപ്പെട്ടാണ് സഫുവാ അംഗങ്ങൾ മനോഹരന്റെ ബന്ധുക്കളെ കണ്ടെത്തിയത്. 

സുലൈബിഖാത്തിലെ സംസ്കരണ ചടങ്ങുകൾക്ക് ഐ സി എഫ് സേവനകാര്യ സെക്രട്ടറി സമീർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഫൈസൽ പയ്യോളി, നിസാർ പറമ്പത്ത്. തുടങ്ങിയവർ പങ്കെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News