കുവൈത്തിൽ അനധികൃത താമസക്കാരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് ; കടുത്ത നടപടികളിലേക്ക് ആഭ്യന്തര മന്ത്രാലയം

  • 27/05/2022

കുവൈത്ത് സിറ്റി: സന്ദർശക, എൻട്രി വിസയുമായി രാജ്യത്ത് വന്ന ശേഷം അവരുടെ രാജ്യങ്ങളിലേക്ക് പോകാത്ത വിദേശികളുടെ സ്പോൺസർമാർക്ക് പിഴ ചുമത്തുന്നതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഈ സ്പോൺസർമാർക്ക് ഏതെങ്കിലും വിസ നൽകുന്നത് രണ്ട് വർഷത്തേക്ക് തടയുന്നതിനും പിഴ ചുമത്തുന്നതിനെ കുറിച്ചുമാണ് ആലോചനകൾ നടക്കുന്നത്. ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ പ്രത്യേക നിർദേശപ്രകാരം ഈ വിഷയം ഇപ്പോൾ പഠിച്ച് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെയിൽ സന്ദർശക, എൻട്രി വിസയുമായി രാജ്യത്ത് വന്ന ശേഷം അവരുടെ രാജ്യങ്ങളിലേക്ക് പോകാത്ത 14,653 പ്രവാസികൾ ഉണ്ടെന്നാണ് റെസിഡൻസി അഫയേഴ്സ് വിഭാ​ഗത്തിന്റെ കണക്കുകൾ. ഈ റിപ്പോർട്ട് ബ്രി​ഗേഡിയർ ജനറൽ വാലിദ് അൽ തരാവാ ആഭ്യന്തര മന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ വെളിച്ചതിലാണ് കടുത്ത നടപടികളെ കുറിച്ച് മന്ത്രാലയം ആലോചിക്കുന്നത്. രാജ്യത്തുള്ള റെസിഡ‍ൻസി നിയമലംഘകരുടെ എണ്ണം 149,195ലേക്ക് ഉയർന്നുവെന്നാണ് മെയ് ആദ്യം വരെയുള്ള കണക്കുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News