കുവൈത്തിലെ പുതിയ റെസിഡൻസി നിയമം; എതിർപ്പുമായി എംപി രം​ഗത്ത്

  • 27/05/2022

കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസിയുമായി ബന്ധപ്പെട്ട പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അം​ഗീകാരം നൽകിയ സുപ്രധാന നിയമങ്ങൾക്കെതിരെ എംപി ബാദർ അൽ ഹുമൈദി രം​ഗത്ത്. വിദേശികളുടെ വിസയുമായി  ബന്ധപ്പെട്ട പുതിയ നിയമങ്ങളെ അം​ഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശന പെർമിറ്റ് വഴി പ്രവേശിക്കാനും കാലാവധി മൂന്ന് മാസത്തിൽ നിന്ന് ഒരു വർഷമാക്കി മാറ്റിയ നടപടിയും കുവൈത്തിനെ ചൂഷണം ചെയ്യാനുള്ളതാണെന്നും അത് അം​ഗീകരിക്കാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. 

സന്ദർശന കാലയളവ് മാറ്റുന്നത് സേവനങ്ങൾ, റോഡുകൾ, ആശുപത്രികൾ എന്നിവക്ക് പ്രതിസന്ധിയുണ്ടാക്കുകയും ജനസംഖ്യയിലെ അസന്തുലിതാവസ്ഥ കൂട്ടുകയും ചെയ്യും. കുവൈത്ത് സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന നിരവധി അപാകതകൾ ഉൾക്കൊള്ളുന്നതാണ് ഈ നിയമങ്ങൾ. ജനറൽ വിസിറ്റ് 15 ദിവസത്തിൽ കൂടുതലാക്കുന്നത് ശരിയായ നടപടിയല്ല. വിസകൾ ലഭിക്കുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നത് പോലെ വിവിധ രാജ്യങ്ങളിൽ നിലവിലുള്ള നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News