കുവൈത്തിലെ 'ഔല' പെട്രോൾ സ്റ്റേഷനുകളിൽ ഇനി സെൽഫ് സർവീസ്

  • 27/05/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ 'ഔല' പെട്രോൾ സ്റ്റേഷനുകളിൽ ഇനി സെൽഫ് സർവീസ്,  "ഔല" ഇന്ധന വിപണന കമ്പനി ചില സ്റ്റേഷനുകളെ സ്വയം സേവനത്തിലേക്ക് മാറ്റുമെന്ന്  പ്രഖ്യാപിച്ചു, ഈ പെട്രോൾ സ്റ്റേഷനുകളിൽ  ഉപഭോക്താവ് സ്വയം പെട്രോൾ നിറയ്ക്കണം.  അതേ സമയം പ്രായമായവർക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കും കമ്പനി തുടർന്നും സേവനം നൽകും.  

കമ്പനിയുടെ പെട്രോൾ പമ്പുകളിൾ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്,  തിരക്കിന് കാരണം തൊഴിലാളി ക്ഷാമമാണെന്ന് ഒലാ ഫ്യൂവൽ മാർക്കറ്റിം​ഗ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്‍ദുൾ ഹുസൈൻ അൽ സുൽത്താൻ അറിയിച്ചു. 

"തൊഴിലാളികളുടെ ലഭ്യതക്കുറവ് കാരണം ചില സ്റ്റേഷനുകൾ ഭാഗികമായി അടച്ചതിന്, സേവനത്തിലെ മാന്ദ്യത്തിന് കാരണമായ"തിന് കമ്പനി ഉപഭോക്താക്കളോട് ക്ഷമാപണം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News