ഏഴ് ബില്യൺ ഡോളറിന്റെ പുനരുപയോഗ ഊർജ പദ്ധതികൾ ആസൂത്രണം ചെയ്ത് കുവൈത്ത്

  • 28/05/2022

കുവൈത്ത് സിറ്റി: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള അന്താരാഷ്ട്ര സമ്മർദ്ദംങ്ങൾ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ എണ്ണ കയറ്റുമതി, ഇറക്കുമതി രാജ്യങ്ങളിലെ ഹരിത ഊർജത്തിലേക്കുള്ള പരിവർത്തനത്തിനുള്ള ദീർഘകാല പദ്ധതികളുടെ ആസൂത്രണത്തെ ഉത്തേജിപ്പിച്ചതായി റിപ്പോർട്ട്. മീഡ് മാ​ഗസിൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നീ രാജ്യങ്ങൾക്ക് നിലവിൽ പുനരുപയോഗ ഊർജ ഉൽപ്പാദന ശേഷിയില്ല.

അതേസമയം, ഈ രാജ്യങ്ങളുടെ മൊത്തം വൈദ്യുതി ഉൽപാദന ശേഷി യഥാക്രമം 20,258 മെഗാവാട്ട്, 10,622 മെഗാവാട്ട്, 8774 മെഗാവാട്ട് എന്നിങ്ങനെയാണ്. എന്നാൽ, മറ്റ് മൂന്ന് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഒമാൻ എന്നിവയ്ക്ക് യഥാക്രമം 442 മെഗാവാട്ട്, 2706 മെഗാവാട്ട്, 687 മെഗാവാട്ട് എന്നിങ്ങനെ പുനരുപയോഗിക്കാവുന്ന ബദൽ ഊർജ ഉത്പാദന ശേഷിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള  7.12 ബില്യൺ ഡോളർ മൂല്യമുള്ള പദ്ധതികൾ കുവൈത്ത് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News