കുവൈത്തിലെ പുതിയ മെറ്റേർണിറ്റി ആശുപത്രി; നിർമ്മാണം 65 ശതമാനം പൂർത്തിയായി

  • 28/05/2022

കുവൈത്ത് സിറ്റി: പദ്ധതി കരാർ പ്രകാരം പുതിയ മെറ്റേർണിറ്റി ആശുപത്രിയുടെ നിർമ്മാണം  65 ശതമാനം പൂർത്തിയായതായി പബ്ലിക്ക് വർക്ക്സ് മന്ത്രാലയം അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ അൽ സബാഹ്ലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. 53,395 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള മെറ്റേർണിറ്റി ആശുപത്രിയുടെ നിർമ്മാണമാണ് പുരോ​ഗമിച്ച് കൊണ്ടിരിക്കുന്നത്. സെൻട്രൽ സർവീസ് സ്റ്റേഷൻ ഉൾപ്പെടുന്ന യഥാർത്ഥ കെട്ടിട വിസ്തീർണ്ണം 347,656 ചതുരശ്ര മീറ്ററാണ്.

789 കിടക്കകൾ, രോ​ഗികൾക്കുള്ള 460 മുറികൾ, മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്കായി 198 ഐസിയു യൂണിറ്റുകൾ, 27 ഓപ്പറേഷൻ തിയേറ്ററുകൾ, 58 ഡെലിവറി റൂമുകൾ, 74 ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, 1,219 കാറുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പാർക്കിംഗ് ലോട്ട്, കൂടാതെ 532 കാറുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഔട്ട്പേഷ്യന്റ് കെട്ടിടത്തിൽ രണ്ട് ബേസ്‌മെന്റുകൾ എന്നിവയാണ് പുതിയ മെറ്റേർണിറ്റി ആശുപത്രി ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News