രാജ്യത്തെ വിദേശി തൊഴിലാളികൾ പകുതിയും നിരക്ഷരരെന്ന് റിപ്പോര്‍ട്ട്

  • 21/05/2020

കുവൈത്ത് സിറ്റി: രാജ്യത്തെ പകുതിയിലേറെ വിദേശി തൊഴിലാളികളും നിരക്ഷരരോ പ്രാഥമിക സർട്ടിഫിക്കറ്റുകളോ അതിൽ കുറവോ ഉള്ളവരാണെന്ന് പഠന റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികളില്‍ 1.77 ദശലക്ഷം വരുന്ന ആളുകള്‍ക്ക് പ്രാഥമിക സർട്ടിഫിക്കറ്റുകള്‍ മാത്രമാണുള്ളത്. അതില്‍ തന്നെ നിരക്ഷരരായ വിദേശ തൊഴിലാളികളുടെ എണ്ണം 50,000 കവിയും. 795,000 പേർക്ക് പരിമിതമായ രീതിയില്‍ വായിക്കാനും എഴുതാനും സാധിക്കും. 67,000 തൊഴിലാളികള്‍ പ്രൈമറി ലെവൽ സർട്ടിഫിക്കറ്റ് ഉള്ളവരാണ്. വിദേശി അവിദഗ്​ധ തൊഴിലാളികള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും യഥാർത്ഥ ഭീഷണി ഉയർത്തുന്നതായും അത്തരം തൊഴിലാളികളെ മാതൃ രാജ്യത്തേക്ക് തിരികെ അയക്കണമെന്നും ഏറെനാളായി പാര്‍ലിമെന്‍റ് അംഗങ്ങള്‍ അടക്കം ആവശ്യപ്പെട്ട് വരികയാണ് .അതിനിടെ കുറഞ്ഞ വരുമാനവുമായി അനാരോഗ്യകരമായ പരിതസ്ഥിതിയിൽ കൂട്ടം ചേർന്ന്​ താമസിക്കുന്ന വിദേശികൾ രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്​ കാരണമായതായും നിരവധി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ലേബർ ക്യാമ്പുകളിലും ഡോർമിറ്ററികളിലും തിങ്ങിഞെരുങ്ങി താമസിക്കുന്നത്​ വിദേശി തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധി സാധ്യതയും വർധിപ്പിക്കുന്നുണ്ട്. ഓ​രോ ദി​വ​സ​വും വിദേശികള്‍ക്കിടയില്‍ പു​തി​യ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​ത്​ ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ന്നു.വിദേശികള്‍ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്, ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ, ഹ​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളാ​ണ്​ കൂ​ടു​ത​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ൾ. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്​ നി​രീ​ക്ഷ​ണ ക്യാ​മ്പു​ക​ളി​ലെ സൗ​ക​ര്യ​വും ചി​കി​ത്സാ​സൗ​ക​ര്യ​വും പ​രി​മി​ത​പ്പെ​ട്ടു​വ​രു​ക​യാ​ണ്. താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ പ​റ​യു​ന്ന സ്ഥി​തി​യാ​ണി​​പ്പോ​ൾ രാജ്യത്തുള്ളത്. അതിനിടെ പല മന്ത്രാലയങ്ങളിലും വിദേശി തൊഴിലാളികളെ പിരിച്ചുവിടാനുള്ള ആലോചനയിലാണ്. പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുവാന്‍ വകുപ്പ് മേധാവികളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശി തൊഴിലാളികളെ നിലനിര്‍ത്തനമെങ്കില്‍ എന്തുകൊണ്ട്​ അനിവാര്യമാണെന്ന് വകുപ്പ് മേധാവികള്‍ വ്യക്​തമാക്കണം. അതോടപ്പം വിദേശികളെക്കുറച്ച്​ ജനസംഖ്യ സന്തുലനം സാധ്യമാക്കണമെന്ന നിർദേശത്തിന്​ സർക്കാറും പച്ചക്കൊടി കാട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Related News