25 മെഡലുകൾ നേടി മൂന്നാം തവണയും ഗിന്നസ് ബുക്കിൽ കുവൈറ്റി അക്വാ ബൈക്ക് ചാമ്പ്യൻ

  • 28/05/2022

കുവൈത്ത് സിറ്റി: ലോക അക്വാ ബൈക്ക് ചാമ്പ്യനായ കുവൈത്തി മുഹമ്മദ് ബുർബെയ്ക്ക് ആദരമർപ്പിച്ച്  യുവജനകാര്യ മന്ത്രി മുഹമ്മദ് അൽ രാജ്‍ഹി. ലോക അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പിൽ 25 മെഡലുകൾ നേടി മൂന്നാം തവണയും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ പ്രവേശിച്ച അവസരത്തിലാണ് രാജ്യം താരത്തെ ആദരിച്ചത്. ​ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ  ബുർബെയ്ക്ക് സുവർണ നേട്ടത്തിന്റെ സർട്ടിഫിക്കേറ്റും നൽകി.

കുവൈത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ  മുഹമ്മദ് ബുർബെയുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് അൽ രാജ്‍ഹി പറഞ്ഞു. യുവ കായികതാരങ്ങളെ പിന്തുണയ്ക്കാനും രാജ്യാന്തര, കോണ്ടിനെന്റൽ, റീജിയണൽ സ്‌പോർട്‌സ് മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിക്കാൻ ആവശ്യമായതെല്ലാം അവർക്ക് നൽകാനും അതീവ താത്പര്യമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കായികരംഗത്ത് ശ്രദ്ധേയമായ നേട്ടത്തിൽ കുവൈത്തിന് നേടിക്കൊടുക്കാനായതിൽ മുഹമ്മദ് ബുർബെ സന്തോഷം പ്രകടിപ്പിച്ചു. ഭാവിയിൽ കൂടുതൽ റെക്കോർഡുകൾ തകർത്ത് മെഡലുകൾ നേടാനുള്ള ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News