കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 230 റെസിഡൻസി നിയമലംഘകർ

  • 28/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു വിഭാ​ഗം കടുത്ത പരിശോധനകൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിട്ടി റിലേഷൻസ് ആൻഡ് മീ‍ഡിയ അറിയിച്ചു. ഈ മാസം 21 മുതൽ 27 വരെ നടത്തിയ  പരിശോധനകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെയും അറസ്റ്റ് ചെയ്തവരുടെയും കണക്കുകൾ അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. 

ആകെ 1807 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റെസിഡൻസി നിയമലംഘകരായ 230 പേർ അറസ്റ്റിലാവുകയും ചെയ്തു. ജനങ്ങളുടെ ജീവനും പൊതു-സ്വകാര്യ സ്വത്തുക്കളും സംരക്ഷിക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും മറ്റുമായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ 24 മണിക്കൂറും തുടരുമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News