കുവൈത്തിൽ കുരങ്ങ് പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രി

  • 28/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇതിവരെ കുരങ്ങ് പനിയുടെ ഒരു കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ് അറിയിച്ചു. കൊവിഡ് വൈറസിന്റെ കാര്യത്തിലെന്നപോലെ പകർച്ചവ്യാധിയെ നേരിടാൻ വേണ്ടിയുള്ള തയ്യാറെടുപ്പും നിരീക്ഷണവും ആരോഗ്യ മന്ത്രാലയം നടത്തിയിട്ടുണ്ട്. എന്നാൽ, നിരീക്ഷണത്തിൽ ഒരു കേസ് പോലും കണ്ടെത്തിയിട്ടില്ല. 

സംശയാസ്പദമായ തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റുന്ന തരത്തിൽ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്. ലോകാരോഗ്യ അസംബ്ലി യോഗത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു ആരോ​ഗ്യ മന്ത്രി. വിവിധ മെഡിക്കൽ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഇതോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. മെഡിക്കൽ റിസർച്ചിനുള്ള അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്  ഹിസ് ഹൈനസ് അവാർഡും‌ കൈമാറും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News