വിപണിയിലെ ദൗർലഭ്യം; കുവൈത്തിൽ കോഴിയിറച്ചി വിലയിൽ 25% വർധനവ്

  • 29/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ലൈവ്, ഫ്രോസൺ ചിക്കന്റെ ഡിമാൻഡ് കുതിച്ചുയർന്നു. വിപണിയെ ആവശ്യകതക്കൊപ്പം ദൗർലബ്യം കൂടിയതോടെ വിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ സംവിധാനം വർധിപ്പിക്കാനും വിലക്കയറ്റം തടയാനും പ്രതിസന്ധികളെ നേരിടാനും ചില ഉൽപ്പന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ട് മന്ത്രിതല സമിതി രൂപീകരിക്കാനുള്ള മന്ത്രിസഭ തീരുമാനം വന്നിട്ട് ദിവസങ്ങളായി . ഈ സാചര്യത്തിലും വിപണയിൽ വില കുതിച്ചുയരുകയാണ്.

സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. റഷ്യൻ-ഉക്രേനിയൻ യുദ്ധത്തിന്റെ അനന്തരഫലങ്ങളുടെ തുടർച്ചയാണ് ഈ വർധനവിന് കാരണമെന്നാണ് സഹകരണ മേഖലയിലെയും സൂപ്പർമാർക്കറ്റുകളിലെയും അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം തീറ്റ വിലയിലുണ്ടായ വർധനയും ആഘാതം ഇരട്ടിപ്പിച്ചു. ഇറക്കുമതിക്കായി രാജ്യങ്ങൾ തമ്മിലുള്ള കടുത്ത മത്സരവും വിപണി നിയന്ത്രണത്തിൽ വന്ന പ്രശ്നങ്ങളും വില ഉയരാനുള്ള കാരണങ്ങളായി പറയപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News