ആർട്ടിക്കിൾ 20 വിസ; ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് തുടരാൻ അനുവാദമില്ല

  • 29/05/2022

കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 20 (ഗാർഹിക തൊഴിലാളികൾ) പ്രകാരമുള്ള  താമസക്കാർക്ക് ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് താമസിക്കാൻ അനുവാദമില്ലെന്ന് റെസിഡൻസി അഫയേഴ്സ് വ്യക്തമാക്കി. ഈ നിബന്ധന പാലിച്ചില്ലെങ്കിൽ അവരുടെ റെസിഡൻസി റദ്ദാക്കപ്പെടുമെന്ന വ്യവസ്ഥ പുനരാരംഭിച്ചു. 

2021 ഡിസംബർ ഒന്നിന് മുമ്പും ശേഷവുമുള്ള ഏത് തീയതിയും നിബന്ധന കാലയളവിൽ ഉൾപ്പെടുന്നു, അത് താമസത്തിന്റെ സാധുത പരിഗണിക്കാതെ തന്നെ 2022 മെയ് 31ന് അവസാനിക്കും. സ്‌പോൺസർമാർക്ക് ഇതിന്റെ കാലാവധി നീട്ടിനൽകാൻ അഭ്യർത്ഥിക്കുന്നതിനായി ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് കേന്ദ്രങ്ങളെ 2022 മെയ് 31ന് മുമ്പ് സമീപിക്കാമെന്നും വകുപ്പ് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News