കുവൈത്തിൽ ​ഗാർഹിക തൊഴിലാളി ക്ഷാമം ഉടൻ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

  • 29/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ​ഗാർഹിക തൊഴിലാളി ക്ഷാമം ഉടൻ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മേഖയിലെ വിദ​ഗ്ധർ. ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് പരമാവധി ചെലവ് 890 ദിനാർ ആയി വാണിജ്യ മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റും പിസിആർ പരിശോധനയ്ക്കും അടക്കമുള്ളതാണ് ഈതുക. ഇത് റിക്രൂട്ടിം​ഗ് സംവിധാനത്തെ പ്രതിസന്ധിയിലാക്കുകയാണെന്നും നിർത്തിവയ്ക്കേണ്ട തരത്തിലേക്ക് എത്തിച്ചെന്നും റിക്രൂട്ട്മെന്റ് ഓഫീസ് ഉടമകൾ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി കമ്പനികൾ വലിയ നഷ്ടമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച് വാണിജ്യ മന്ത്രി ഫഹദ് അൽ ഷരിയാനുമായി റിക്രൂട്ട്മെന്റ് ഓഫീസ് ഉടമകൾ ചർച്ച നടത്തിയിരുന്നു. ഈ അവസ്ഥ മുതലാക്കി നടക്കുന്ന ബ്ലാക്ക് മാർക്കറ്റിനെ കുറിച്ച് മന്ത്രിയെ ധരിപ്പിച്ചതായി ഉടമകളിൽ ഒരാളായ ബാസ്സം അൽ ഷമ്മാരി പറഞ്ഞു. കുവൈത്തിന്റെ ചില അയൽരാജ്യങ്ങളിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനായി പരമാവധി 2000 ദിനാറിന് അടുത്ത് വരെയാണ് അനുവദിക്കുന്നത്. ഇവിടെ 890 ദിനാർ മാത്രമാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് മാത്രം 900 ദിനാർ വരെ ചെലവാകും. ഇതിന്റെ വിമാന ടിക്കറ്റ് ഉൾപ്പടെ നൽകുമ്പോൾ കമ്പനികളുടെ നഷ്ടം എത്രത്തോളമാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News