കുവൈത്തിൽ കഴിഞ്ഞ 37 ദിവസത്തിനിടെ വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചത് 17,000 പേർ

  • 29/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിൽ മുന്നോട്ട് പോകുമ്പോഴും വാക്സിനേഷൻ നടപടിക്രമങ്ങൾ തുട‌ർന്ന് ആരോ​ഗ്യ മന്ത്രാലയം. പൗരന്മാരും താമസക്കാരുമായി ആയിരത്തിലധികം പേരാണ് കഴിഞ്ഞ ആഴ്ചകളിൽ വാക്സിൻ സ്വീകരിച്ചത്. 37 ദിവസത്തിനിടെ 17,000 പേരാണ് രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുത്തത്. ഏപ്രിൽ 19 മുതൽ മെയ് 26 വരെയുള്ള കണക്കാണിത്. ഇതേകാലയളവിൽ 56,000 പേർ മൂന്നാം ഡോസും സ്വീകരിച്ചുവെന്ന് ആരോ​ഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളിൽ എല്ലാ ഇളവുകളും നൽകി ശേഷവും രാജ്യത്തെ എപ്പിഡമോളജിക്കൽ സാഹചര്യത്തിന് മാറ്റമൊന്നും വരാത്തത് വലിയ ആശ്വസമാണ് നൽകുന്നത്. വാക്സിനേഷൻ യോ​ഗ്യതതയുള്ള ജനസംഖ്യയുടെ 84.3 ശതമാനത്തിനും ഇതിനകം രണ്ടാം ഡോസ് നൽകി കഴിഞ്ഞു. ഇന്ന് മുതൽ കൊവിഡ് 19 വാക്സിനുകളുടെ ഡോസുകൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഫിന്റാസ് ഹെൽത്ത് സെന്ററിൽ ലഭിക്കും. ഏറ്റവും പുതിയ കണക്കുകളിൽ മെയ് 21 രാജ്യത്ത് 53 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരാളെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related News