കാലാവസ്ഥാ; കുവൈത്തിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത

  • 29/05/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ നാളെ തിങ്കളാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത,  മെയ് 30 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൊടിക്കാറ്റിന് സാക്ഷ്യം വഹിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

ഈ കാറ്റിനൊപ്പം ശക്തമായ പൊടിപടലങ്ങളുണ്ടാകുമെന്നും ചിലപ്പോൾ കാഴ്ചപരിധി 1000 മീറ്ററിൽ താഴെ വരെ കുറയുമെന്നും തുറസ്സായ സ്ഥലങ്ങളിൽ ഇത് സംഭവിക്കുമെന്നും,  കടൽ തിരമാലകൾ ആറടിയിലധികം ഉയരുമെന്നും ഡിപ്പാർട്ട്‌മെന്റ് മറൈൻ ഫോർകാസ്റ്റിംഗ് വിഭാഗം മേധാവി യാസർ അൽ ബലൂഷി വാർത്താ ഏജൻസിയോട് പറഞ്ഞു. 

മണിക്കൂറിൽ 42 കി.മീ വേഗതയിൽ വീശുന്ന കാറ്റ് തിങ്കളാഴ്ച പൊടി നിറഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദേൽ അൽ മർസൂഖ് പ്രവചിച്ചു. ബുധനാഴ്ച വരെ പൊടി നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News