കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 18.3 കിലോ ലഹരിമരുന്ന് പിടികൂടി

  • 29/05/2022

കുവൈത്ത് സിറ്റി: ബെയ്റൂട്ട് വിമാനത്താവളം വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് ലെബനനിൽ പിടികൂടി. 18.3 കിലോ നാർക്കോട്ടിക് കാപ്റ്റ​​ഗൺ ​ഗുളികകളാണ് പിടിച്ചെടുത്തിട്ടുള്ളത്. റാഫിക് ഹരീരി വിമാനത്താവളം വഴിയാണ് ലഹരിമരുന്ന് കടത്താനുള്ള ശ്രമം നടന്നത്. സംഭവത്തിൽ കുവൈത്തിൽ താമസിക്കുന്ന സൗദി പൗരനെ അറസ്റ്റ് ചെയ്തതായി ലെബനൻ അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനുള്ള സഹകരണത്തിന് ലെബനൻ ആഭ്യന്തര മന്ത്രാലയ അധികൃർ കുവൈത്തിനെ ബന്ധപ്പെട്ടിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News