കുവൈത്തിലെ ഔല പെട്രോൾ പമ്പുകളിൽ പെട്രോൾ നിറക്കാൻ 200 ഫിൽ‌സ് സർവീസ് ചാർജ് ?

  • 29/05/2022

കുവൈത്ത് സിറ്റി: തൊഴിലാളി ക്ഷാമം രൂക്ഷമായതിന് പിന്നാലെയുണ്ടായ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ​ഇന്ധന പമ്പുകളിൽ സെൽഫ് സർവ്വീസിന് തുടക്കം കുറിച്ച് ഔല  കമ്പനി.  കമ്പനിയുടെ ചില സ്റ്റേഷനുകളിലാണ് സെൽഫ് സർവ്വീസ് ആരംഭിച്ചിട്ടുള്ളത്. ഇവിടെ ഉപഭോക്താവിന് തന്നെ വാഹനത്തിൽ ഇന്ധനം നിറയ്ക്കാവുന്നതാണ്. എന്നാൽ, കമ്പനി നൽകുന്ന സേവനങ്ങൾ അവസാനിപ്പിച്ചല്ല പുതിയ സർവ്വീസ് ആരംഭിച്ചതെന്ന് ഒല കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്‍ദുൾ ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു. തൊഴിലാളി ക്ഷാമത്തിനും സ്റ്റേഷനുകളിലെ തിരക്കിനും പരിഹാരമായാണ് സെൽഫ് സർവീസ് വന്നതെന്ന് സുൽത്താൻ വിശദീകരിച്ചു, വരും കാലയളവിൽ നാമമാത്രമായ 200 ഫിൽസിന് സേവനം സാർവത്രികമാക്കാനുള്ള തീരുമാനത്തെക്കുറിച്ച് പടിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 
 
സെൽഫ് സർവ്വീസ് വേണോ അല്ലെങ്കിൽ സാധാരണ നിലയിലുള്ള സേവനം വേണോയെന്ന് ഉപഭോക്താവിന് തന്നെ തീരുമാനിക്കാം. തൊഴിലാളി ക്ഷാമം പമ്പുകളിൽ തിരക്ക് സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം. സെൽഫ് സർവ്വീസ് സ്‌റ്റേഷനുകളിൽ സ്‌മാർട്ട് സേവനത്തിന്റെ സാന്നിധ്യം തടയില്ല. കൂടാതെ പ്രായമായവർക്കോ പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കോ സ്ത്രീകൾക്കോ സഹായങ്ങൾ ഉറപ്പായും ലഭ്യമാക്കും. അവരുടെ കാറുകളിൽ പ്രത്യേക സ്റ്റിക്കറുകൾ പതിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും അൽ സുൽത്താൻ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News