കുവൈത്തിലെ പുതിയ റെസിഡൻസി നിയമം കുറ്റകൃത്യങ്ങളെ ചെറുക്കാനെന്ന് സാദൗൻ അഹമ്മദ്

  • 29/05/2022

കുവൈത്ത് സിറ്റി: പുതിയ വിദേശികളുടെ റെസിഡൻസി ബില്ലിന്റെ പ്രധാന ലക്ഷ്യം റെസിഡൻസി ഡീലർമാരെ ചെറുക്കുക എന്നതും കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള പിഴയും തടവും കർശനമാക്കുക എന്നതുമാണെന്ന് ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി തലവൻ സാദൗൻ അഹമ്മദ്. ഒരു വിദേശിക്ക് അഞ്ച് വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് ഒരു സാധാരണ റെസിഡൻസ് പെർമിറ്റ് നേടാമെന്നാണ് ആർട്ടിക്കിൾ 13 വ്യവസ്ഥ ചെയ്യുന്നുത്. അഞ്ച് വർഷം എന്നുള്ളത് പുതുക്കാനും സാധിക്കുന്നതാണ്.

റെസിഡൻസി പെർമിറ്റ് ലഭിച്ച അഞ്ച് വർഷം തൊഴിൽ ചെയ്യാനും സാധിക്കും. നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, നിയമം അനുശാസിക്കുന്ന കുവൈത്ത് സ്ത്രീകളുടെ മക്കൾ എന്നിവരുടെ താമസവും പുതുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചിലർ ഈ നിയമത്തെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആർട്ടിക്കിൾ 11 ആണ്. 

സന്ദർശനം എന്ന നിലയിൽ കുവൈത്തിൽ പ്രവേശിക്കുന്ന ഒരു വിദേശിക്ക് മൂന്ന് മാസത്തിൽ കൂടാത്ത കാലയളവിൽ രാജ്യത്ത് തുടരാമെന്നും തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് റെസിഡൻസ് പെർമിറ്റ് ലഭിക്കാത്ത പക്ഷം പുറത്തുപോകണമെന്നുമാണ് അതിൽ വ്യക്തമാക്കുന്നത്. എന്നാൽ, ചിലർ മൂന്ന് മാസമെന്നത് ഒരു വർഷം എന്ന നിലയിൽ തെറ്റിദ്ധരിച്ചുവെന്നും  സാദൗൻ അഹമ്മദ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News