കുവൈത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള മരുന്നുകൾ വാങ്ങാൻ അഞ്ച് മില്യൺ ദിനാർ

  • 30/05/2022

കുവൈത്ത് സിറ്റി: ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും മെഡിക്കൽ വാതകങ്ങൾ വിതരണം ചെയ്യുന്നതിനും ഗ്യാസ് സിലിണ്ടറുകൾ നിറയ്ക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ടെൻഡർ നൽകുന്നതിനുള്ള അം​ഗീകാരം നേടി ആരോ​ഗ്യ മന്ത്രാലയം. മൂന്ന് വർഷത്തെ കരാറിന് 1.4 മില്യൺ ദിനാർ എന്ന നിലയിലാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഒപ്പം വൈകല്യ രോ​ഗങ്ങൾ ചികിത്സിക്കുന്നതിനായി 1.3 മില്യൺ ദിനാറിന് മരുന്ന് ഇറക്കുമതി ചെയ്യാൻ മന്ത്രാലയം പരിശ്രമം നടത്തുന്നുണ്ട്.

കൂടാതെ, എൻസൈമുകൾക്കും മറ്റ് മരുന്നുകൾക്കും മാനസിക വെല്ലുവിള നേരിടുന്നവരുടെ ചികിത്സയ്ക്കായി അഞ്ച് മില്യൺ ദിനാർ ചെലവാക്കും. ഹോർമോൺ അസന്തുലിതാവസ്ഥയുടെ ചികിത്സയ്ക്കുള്ള മരുന്നുകൾക്കായി 806,000, ന്യൂറോളജിക്കൽ രോഗങ്ങൾക്കായി 193,000 എന്നിങ്ങളെ ആകെ 6.7 മില്യൺ ദിനാറിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളതെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ആരോ​ഗ്യ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ  അംഗീകരിച്ച മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് നിരീക്ഷിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News