ഭക്ഷ്യവസ്തുക്കൾ സംഭരിക്കണമെന്ന് കുവൈത്തിൽ വ്യാജ പ്രചാരണം, കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ

  • 30/05/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി നൽകിയ വേദനകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും കരകയറി ലോകം സാധാരണ നിലയിലേക്ക് തിരികെ വരുമ്പോൾ ഭീഷണി ഉയർത്തി കുരങ്ങ് പനി. ചില രാജ്യങ്ങളിൽ കുരങ്ങ് പനിയുടെ പ്രത്യാഘാതങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള പ്രതിസന്ധികൾക്ക് പുറമെയാണ് കുരങ്ങ് പനിയുടെ പ്രശ്നങ്ങളെ ബാധിച്ചിട്ടുള്ളത്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ സൈബർ ഇടങ്ങളിൽ ഉൾപ്പെടെ വ്യാജ പ്രചാരണങ്ങൾ കുവൈത്തിൽ വീണ്ടും സജീവമായിട്ടുണ്ട്.

ജനങ്ങൾ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ സംഭരിക്കണമെന്നത് ഉൾപ്പടെയുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഈ പ്രചാരണങ്ങൾ സത്യമാണോ എന്ന കാര്യത്തിൽ അജ്ഞരാണെങ്കിലും പ്രതിസന്ധിയുണ്ടാകുമോ എന്ന അവരെ ചിന്തിപ്പിച്ചുള്ള ചൂഷണമാണ് നടക്കുന്നത്. ഭീതി പരത്തി സമൂഹത്തിൽ അസ്ഥിരത ഉണ്ടാക്കാനുള്ള ശ്രമം നടത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി കഴിഞ്ഞു. ഭക്ഷ്യവസ്തുക്കളോ മരുന്നോ മറ്റെന്തെങ്കിലുമോ സംഭരിക്കേണ്ട അവസ്ഥ നിലവിലില്ലെന്ന ഉറപ്പാണ് കുവൈത്ത് അധികൃതർ നൽകുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News