ജോലി നഷ്ടപ്പെട്ടു, വാടക കൊടുക്കാൻ പണമില്ല; പ്രവാസി കുടുംബം രണ്ട് മാസം കഴിഞ്ഞത് കുവൈറ്റ് ബീച്ചിൽ

  • 30/05/2022

കുവൈത്ത് സിറ്റി: ഷുവൈക്ക് പ്രദേശത്തെ ബീച്ചിൽ കഴിഞ്ഞിരുന്ന പ്രവാസി കുടുംബത്തെ സ്വദേശമായ ജോർദാനിലേക്ക് തിരികെ അയക്കാൻ തീരുമാനം. ആറം​ഗ കുടുംബത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ എത്തി കാര്യങ്ങൾ മനസിലാക്കുകയായിരുന്നു. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് പൊതു ശുചിമുറിയെ ആശ്രയിച്ച് ബീച്ചിൽ തന്നെ കഴിഞ്ഞിരുന്നത്. രണ്ട് മാസത്തോളമായി ഇങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് അവരുടെ കഥ ആശ്ചര്യത്തോടെയാണ് അധികൃതർ കേട്ടത്.

തനിക്കും ഭാര്യക്കും ജോലി നഷ്ടപ്പെട്ടതോടെയാണ് ജീവിതം ദുരിതപൂർണമായതെന്ന് ​ഗൃഹനാഥൻ അധികൃതരെ അറിയിച്ചു. ജോലി ഇല്ലാതായതോടെ അപ്പാർട്ട്മെന്റിന് വാടക കൊടുക്കാൻ സാധിച്ചില്ല. ഇവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം കുറച്ച് ദിവസം കാറിനുള്ളിലാണ് കഴിഞ്ഞത്. അതും നഷ്ടമായതോടെയാണ് കടപ്പുറത്തെ അന്തിയുറങ്ങാൻ ആശ്രയിച്ച് തുടങ്ങിയത്. ബീച്ചിൽ എത്തുന്നവർ അനുകമ്പയോടെ നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ വിശപ്പകറ്റിയിരുന്നത്. 

35 വയസായ ​ഗൃഹനാഥൻ, 30 വയസുള്ള ഭാര്യ, ഏഴ്, അഞ്ച്, മൂന്ന് വയസുള്ള കുട്ടികൾ കൂടാതെ ഒരു വയസ് പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞുൾപ്പെടെയുള്ള കുടുംബമാണ് ദുരിതപൂർണമായ ജീവിതം നയിച്ചത്. ഇവരുടെ റെസി‍ഡൻസിക്ക് സാധുതയുള്ളതിനാൽ കേസ് എടുത്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആർട്ടിക്കിൾ 16, 17 പ്രകാരം കുടുംബത്തെ സ്വദേശമായ ജോർദാനിലേക്ക് തിരികെ അയക്കാനാണ് തീരുമാനം. ഇതിനായി റഫർ ചെയ്തുകഴിഞ്ഞിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News