വ്യാജ കാർ എൻജിൻ ഓയിൽ വിൽപ്പന; കുവൈത്തിൽ രണ്ട് ഷോപ്പുകൾ പൂട്ടിച്ചു

  • 30/05/2022

കുവൈത്ത് സിറ്റി: വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന സ്പെസിഫിക്കേഷനുകൾ പാലിക്കാത്ത ഓയിൽ വിറ്റതിന് രണ്ട് കാർ ഓയിൽ എക്സ്ചേഞ്ച് ഷോപ്പുകൾ വാണിജ്യ വ്യവസായ മന്ത്രാലയ അധികൃതർ പൂട്ടിച്ചു. ഈ കടകളിൽ നിന്ന് ഓയിൽ മാറ്റിയ ശേഷം വാഹനത്തിന് കേടുപാടുകൾ വന്നതായി നിരവധി ഉപഭേക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടകളിൽ വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടർമാർ പരിശോധന നടത്തുകയായിരുന്നു.

കടകളിൽ നിന്ന് ശേഖരിച്ച ഓയിൽ ഇൻഡസ്ട്രി പബ്ലിക്ക് അതോറിറ്റിയുടെ ലബോറട്ടറികളിൽ പരിശോധിച്ചു. ഇതിൽ നിന്നാണ് സ്പെസിഫിക്കേഷനുകൾ കൃത്യമായി പാലിക്കുന്നില്ല എന്ന കാര്യം വ്യക്തമായത്. ഉപഭേക്താക്കളെ വഞ്ചിക്കുന്നുവെന്ന തരത്തിൽ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ അടുത്തയിടെ ഓയിൽ ഷോപ്പുകളിൽ‌ വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കിയിട്ടുണ്ട്.

Related News