അശാസ്ത്രീയമായ സ്വകാര്യവൽക്കരണമാണ് പെട്രോൾ പമ്പുകളിലെ തൊഴിൽ പ്രതിസന്ധിക്ക് കാരണമെന്ന് കുവൈത്ത് ഓയിൽ കമ്പനി തൊഴിലാളി യൂണിയൻ

  • 30/05/2022

കുവൈത്ത് സിറ്റി : അശാസ്ത്രീയമായ സ്വകാര്യവൽക്കരണമാണ് പെട്രോൾ പമ്പുകളിലെ തൊഴിൽ പ്രതിസന്ധിക്ക്  കാരണമെന്ന് കുവൈത്ത്  ഓയിൽ കമ്പനി തൊഴിലാളി യൂണിയൻ അഭിപ്രായപ്പെട്ടു. കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായും പഠനങ്ങളുടെ ദുർബലതയാണ് ഇപ്പോയത്തെ പ്രതിസന്ധി വെളിപ്പെടുത്തുന്നതെന്നും  യൂണിയൻ പറഞ്ഞു.അതിനിടെ സ്വകാര്യവൽക്കരണ പദ്ധതി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. 

പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ നടപടികള്‍ എടുക്കാത്തത് ആശ്ചര്യകരമാണെന്നും ചില രാജ്യങ്ങളില്‍ ബ്രഡിനായി കാണുന്ന നീണ്ട ക്യൂവാണ് ഓര്‍മ്മവരുന്നതെന്നും സ്വദേശികള്‍ അഭിപ്രായപ്പെട്ടു. നേരത്തെ ആയിരത്തോളം വിദേശ തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഊലയില്‍ നിലവിൽ 350 പേർ മാത്രമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കുവാന്‍ സെൽഫ്‌ സർവിസ്‌ ഉള്‍പ്പടെ നടപ്പാക്കുന്നത് ആലോചിക്കുന്നതായി ഊല ചെയർമാൻ അബ്ദുൽ ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു. 

Related News