കഴിഞ്ഞ വർഷം കുവൈത്തിൽ രജിസ്റ്റർ ചെയ്തത് 8,041 വിവാഹമോചന കേസുകൾ

  • 30/05/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്ത് 17,693 വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി നീതികാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ. അതേസമയം, 2021ൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 8,041 വിവാഹമോചന കേസുകളാണ്. റിവ്യൂ കേസുകൾ 1008 ആയി. വിവാഹമോചനക്കേസുകളുടെ എണ്ണം 793 ആയതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇസ്ലാം മതത്തിലേക്ക്  മാറിയ കേസുകളുടെ എണ്ണം 689 ആയിരുന്നു. വിൽപ്പത്രങ്ങളുടെ എണ്ണം 332 കേസുകളിലെത്തി. എൻഡോവ്മെന്റ് കേസുകളുടെ എണ്ണം 209 ആയി.

ഇതിനൊപ്പം ബിദൂനികളുടെ  വിവാഹവുമായി ബന്ധപ്പെട്ട 953 കേസുകളും വിവാഹത്തിന് അംഗീകാരം നൽകിയ 194 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിവാഹമോചന കേസുകളുടെ എണ്ണം ബിദൂനികളുടെക്കിടയിൽ  കഴിഞ്ഞ വർഷം 520 ആയി. 1,189 കേസുകൾ പരിശോധിക്കുകയും തർക്കങ്ങൾ പരിഹരിക്കുകയും ചെയ്തു. ഗാർഹിക പീഡനത്തെ നേരിട്ടത് 984 പേരാണ്. അൽ-ബെയ്ൻ റിഫോം സെന്ററിലെ 77 കേസുകൾ ഉൾപ്പെടെയാണിത്. 390 വിവാഹമോചന കേസുകളിലാണ് കൗൺസിലിം​ഗ് നൽകിയത്. കൂടാതെ, കുട്ടികൾക്കും കൗമാരക്കാർക്കും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൗൺസിലിം​ഗ് നൽകിയെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News