പെട്രോൽ പമ്പ് ജീവനക്കാരുടെ ക്ഷാമം; റിക്രൂ‌ട്ട്മെന്റിനെക്കുറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി

  • 30/05/2022

കുവൈത്ത് സിറ്റി: ചില പെട്രോൾ പമ്പുകളിലെ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് വന്ന വാർത്തകൾ ശരിയല്ലെന്ന് മാൻപവർ അതോറിറ്റി. പരാമർശിച്ചിരിക്കുന്ന തൊഴിലാളികളുടെ എണ്ണവും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അതോറിറ്റിയുടെ നടപടിക്രമങ്ങളുമായും ബന്ധപ്പെട്ട് വാർത്തകൾക്കെതിരെയാണ് അതോറിറ്റി രം​ഗത്ത് വന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾ മാൻപവർ അതോറിറ്റി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് അനുവദിക്കുന്നില്ലെന്ന് പരാതികൾ ഉയർത്തിയിരുന്നു.

തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് അല്ലെങ്കിൽ ഉപയോഗം സംബന്ധിച്ച അതോറിറ്റിയുടെ തീരുമാനങ്ങൾ 2015 മുതൽ സ്ഥിരതയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ കമ്പനികളും മറ്റ് തൊഴിലുടമകളും സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലവിലെ പ്രശ്‌നത്തെക്കുറിച്ച് അതോറിറ്റിയുടെ ഉദ്യോഗസ്ഥരുമായി കമ്പനികൾ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ കമ്പനി പ്രതിനിധികൾ സമർപ്പിച്ച അഭ്യർത്ഥനകൾക്കനുസൃതമായാണ് റിക്രൂട്ട്മെന്റിനുള്ള അനുമതിയും നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News