കടൽ മാർ​ഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 31/05/2022

കുവൈത്ത് സിറ്റി: ഹാഷിഷ് നിറച്ച ബാ​ഗുകൾ കടലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം അഹമ്മദിയയ്ക്ക് സമീപം കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിംഗിലാണ് ബാ​ഗുകൾ കണ്ടെത്തിയത്. ഇവ പരിശോധിച്ചപ്പോൾ ബാഗുകൾക്കുള്ളിൽ നിന്ന് 200 കിലോ ഹാഷിഷ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 

കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്‌ട്രേഷന്റെ ഡ്യൂട്ടി ഫോഴ്‌സ് പട്രോളിംഗ് രാജ്യത്തിന്റെ തെക്ക് പ്രദേശത്തെ സമുദ്രത്തിൽ പതിവ പരിശോധന നടത്തുകയായിരുന്നു. പട്രോളിംഗ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന വസ്തു കണ്ടെത്തുകയായിരുന്നു. ഈ ബാ​ഗുകൾ വലിച്ചെടുത്ത് തുറന്ന് നോക്കിയപ്പോഴാണ് 200 കിലോ ഹാഷിഷ് ഉള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മാരിടൈം സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News