ഹവല്ലിയിൽ പരിശോധന; ഉപേക്ഷിച്ച നിലയിലുള്ള 157 കാറുകൾ നീക്കം ചെയ്തു

  • 31/05/2022

കുവൈത്ത് സിറ്റി: ഹവല്ലി മുനസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് വിഭാ​ഗം ​ഗവർണറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ കഴി‍ഞ്ഞ മാസം ഫീൽഡ് പരിശോധനകൾ നടത്തി. റോഡ് ​ഗതാ​ഗതത്തെ ബാധിക്കുന്ന തരത്തിലും പൊതു കാഴ്ചയെ മറയ്ക്കുന്ന തരത്തിലും ഉപേക്ഷിച്ച നിലയിൽ ഉള്ള കാറുകളും സ്ക്രാപ്പുകളും നീക്കം ചെയ്യുന്നതിന് വേണ്ടിയായിരുന്നു പരിശോധന. പൊതു ശുചിത്വ നിബന്ധനകൾ സ്റ്റോറുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധനയിൽ അധികൃതർ നിരീക്ഷിച്ചു.

ആകെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 157 കാറുകളാണ് നീക്കം ചെയ്തത്. 1,498 മുന്നറിയിപ്പ് പോസ്റ്ററുകൾ പതിപ്പിച്ചു. 144 കാറുകൾ, ഒമ്പത് ബോട്ടുകൾ, നാല് കണ്ടെയ്നറുകൾ എന്നിവയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ശുചിത്വം പാലിക്കാത്ത52 നിയമലംഘനങ്ങൾ കണ്ടെത്തി. മൂന്ന് വഴിയോര കച്ചവടക്കാരെയും പൊതു ശുചിത്വം പാലിക്കാത്തതിന് നടപടിയെടുത്തു. ​ഗവർണറേറ്റിൽ ശുചിത്വം ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്ന് ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് വിഭാ​ഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News