മകളെ അപ്പാർട്ട്‌മെന്റിലെ കുളിമുറിയിൽ കൊലപ്പെടുത്തിയ കേസ്; കുവൈത്തി യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ

  • 31/05/2022

കുവൈത്ത് സിറ്റി: മകളെ അപ്പാർട്ട്‌മെന്റിലെ കുളിമുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തി മൃതദേഹം അഞ്ച് വർഷത്തോളം ഒളിപ്പിച്ച കേസിൽ കുവൈത്തി യുവതിക്ക് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മുൻ കോടതി സെഷനുകളിൽ ചുമത്തപ്പെട്ട മകളെ തടഞ്ഞുവച്ചു, മരിച്ചവരുടെ വിശുദ്ധി ലംഘിച്ചു തുടങ്ങിയ മൂന്ന് കുറ്റങ്ങളാണ് സ്ത്രീക്കെതിരെ ചുമത്തപ്പെട്ടത്. എന്നാൽ, പ്രതി കുറ്റം നിഷേധിച്ചു. മകൾ തറയിൽ കിടക്കുന്നതും അവളുടെ മുഖം വിളറിയ മഞ്ഞനിറമാകുന്നതും കാണുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. 

അങ്ങനെയാണ് അവൾ മരിച്ചതെന്ന് വ്യക്തമായത്. എന്നാൽ, പുറത്ത് ആരെയും അറിയിക്കാൻ ഭയമായിരുന്നു. അതേസമയം, സഹോദരിയെ പുറത്തുപോകാതിരിക്കാൻ വീട്ടിലെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അമ്മ പറയാറുണ്ടായിരുന്നെന്നാണ് പ്രതിയുടെ മകൻ മൊഴി നൽകിയിട്ടുള്ളത്. ഇതേത്തുടർന്ന് ഒറ്റയ്ക്ക് ഒരു അപ്പാർട്ട്മെന്റിൽ താമസിക്കാൻ പോകുകയാണെന്നും സഹോദരിയെ ഒപ്പം വിടണമെന്നും പറഞ്ഞു. അപ്പോഴാണ് സഹോദരി മരിച്ചെന്നും മൃതദേഹം വീട്ടിനുള്ളിലാണെന്നും അമ്മ പറഞ്ഞത്. ഇതോടെ മകൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News