അന്താരാഷ്ട്ര കണ്ടുപിടുത്തങ്ങളുടെ പ്രദർശനത്തിൽ വെള്ളി നേടി കുവൈത്തി വനിത

  • 31/05/2022

കുവൈത്ത് സിറ്റി: മലേഷ്യയിൽ നടന്ന 33-ാമത് അന്താരാഷ്ട്ര കണ്ടുപിടുത്തങ്ങളുടെ പ്രദർശനത്തിൽ വെള്ളി നേട്ടം സ്വന്തമാക്കി കുവൈത്തിയായ നോഹ അൽ മായ. ന്യൂക്ലിയർ മെഡിസിനിൽ റേഡിയോ ആക്ടീവ് മലിനീകരണം കണ്ടെത്തുന്നതിനുള്ള പേറ്റന്റിനുള്ള വെള്ളി മെഡലും രാഷ്ട്രപതിയുടെ പ്രത്യേക അവാർഡും അൽ മായ നേടി. സബാഹ് അൽ അഹമ്മദ് സെന്റർ ഫോർ ഗിഫ്റ്റ്‌നെസ് ആൻഡ് ക്രിയേറ്റിവിറ്റിയും കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസും പ്രതിനിധീകരിക്കുന്ന‌‌‌ കുവൈത്തിലെ ഇൻവെന്റേഴ്സിനെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് അൽ മായ പറഞ്ഞു. 

അവരുടെ പൂർണ്ണ പിന്തുണയും മാർഗനിർദേശവും ഉപയോഗിച്ച് അവർ എന്റെ ആശയത്തെ ഒരു പേറ്റന്റാക്കി മാറ്റി. അന്താരാഷ്‌ട്ര പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിന് ഗൾഫിലെ ഇൻവെന്റേഴ്സിനെ പിന്തുണയ്‌ക്കുന്നതിനും അയയ്‌ക്കുന്നതിനുമായി ഗൾഫ് സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിലെ പേറ്റന്റ് ഓഫീസിന്റെ പരിശ്രമങ്ങളെയും അവർ അഭിനന്ദിച്ചു.

Related News