രണ്ടാം തവണയും ഐഎസ്ഒ 9001 സർട്ടിഫിക്കേറ്റ് നേടി കുവൈറ്റ് സിവിൽ ഏവിയേഷൻ

  • 31/05/2022

കുവൈത്ത് സിറ്റി: എയർ നാവിഗേഷനിലെ എയറോനോട്ടിക്കൽ ഇൻഫർമേഷൻ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് രണ്ടാം തവണയും ഐഎസ്ഒ 9001 സർട്ടിഫിക്കറ്റ് നേടിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ആവശ്യകതകൾ കൃത്യമായി ന‌ടപ്പിലാക്കിയതിനും ഗുണനിലവാരമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണ് സർട്ടിഫിക്കേറ്റ് നൽകുന്നത്.

വിമാനക്കമ്പനികളുടെ ഉപയോക്താക്കൾക്ക് നൽകുന്ന ഫ്ലൈറ്റ് പ്ലാനുകൾക്കും നാവിഗേഷൻ മാപ്പുകൾക്കും ഉപകരണങ്ങൾക്കും സിസ്റ്റങ്ങൾക്കുമായി ഏവിയേഷൻ ഇൻഫർമേഷൻ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് വിപുലമായ നവീകരണ പ്രക്രിയയാണ് നടത്തിയത്. രാജ്യത്ത് അന്താരാഷ്‌ട്ര എയർ നാവിഗേഷന്റെ സുരക്ഷയും ക്രമവും കാര്യക്ഷമതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ​ഗുണനിലവാരമുള്ള മാനേജ്‌മെന്റ് സിസ്റ്റങ്ങളുടെ തുടർച്ചയായ വികസനവും സാധ്യമായെന്ന് ഏവിയേഷൻ വിഭാ​ഗം പറഞ്ഞു.

Related News