കുവൈത്തിൽ പൊടിക്കാറ്റ് കുറയ്ക്കുന്നതിനായി ന‌ടപടിയുമായി പരിസ്ഥിതി അതോറിറ്റി

  • 31/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പൊടിക്കാറ്റ്  കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ച് പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി. വിവിധ ഓ​ഗനൈസേഷനുകളുമായും അതോറിറ്റികളുമായും സംയുക്തമായി ചേർന്നാണ് നടപടികൾ. വനവൽക്കരണത്തിലൂടെ പൊടിക്കാറ്റ് കുറയ്ക്കുന്നതിനായി പദ്ധതികൾ നടപ്പാക്കുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് അബ്ദുള്ള അഹമ്മദ് അൽ ഹമൂദ് അൽ സബാഹ് സ്ഥിരീകരിച്ചു.

മണ്ണിനെ സ്ഥിരപ്പെടുത്തുന്നതിനും പൊടി പടരുന്നത് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഒരു പുതിയ സംവിധാനം വികസിപ്പിക്കുന്നതിനും അതോറിറ്റി നിരവധി സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്. കുവൈത്തിൽ ഉണ്ടാകുന്ന പൊടിശല്യം കുറയ്ക്കാൻ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ അ​ഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് പബ്ലിക്ക് അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അൽ സബാഹ് പറഞ്ഞു.

Related News